ആലുവ: ഗതാഗത പരിഷ്‌കാരം, ജനറൽ മാർക്കറ്റ്, വെള്ളക്കെട്ട്, തൊഴിൽകരം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് വ്യാപാരി പ്രതിനിധികളുമായി 27ന് ചർച്ചനടത്തുമെന്ന് ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു. ചെയർമാനും കൗൺസിലർമാർക്കും ആലുവ മർച്ചന്റ്സ് അസോസിയേഷൻ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ചെയർമാൻ. പ്രസിഡന്റ് ഇ.എം. നസീർബാബു അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ലത്തീഫ് പൂഴിത്തറ, മിനി ബൈജു, എം.പി. സൈമൺ, സൈജി ജോളി, ഫാസിൽ ഹുസൈൻ, അസോസിയേഷൻ നേതാക്കളായ ജോണി മൂത്തേടൻ, എം.കെ. പദ്മനാഭൻ നായർ, കെ.സി. ബാബു, പി.എം. മൂസാക്കുട്ടി, അജ്മൽ കാമ്പായി, കൗൺസിലർമാരായ ഗൈൽസ് ദേവസി പയപ്പിള്ളി, ജയ്‌സൺ പീറ്റർ, ശ്രീലത വിനോദ്കുമാർ, സാനിയ തോമസ്, പി.പി. ജയിംസ് തുടങ്ങിയവർ സംസാരിച്ചു.