el00-r

ഏലൂർ: അംഗൻവാടി വിദ്യാർത്ഥികൾക്കായി 'മിൽമ ഡിലൈറ്റ് മിൽക്ക് " റെഡി ടു ഡ്രിംഗ് വിതരണം ചെയ്തു. കേരള സർക്കാർ വനിതാ ശിശു വകുപ്പിന്റെ പോഷകാഹാര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റെഡി ടു ഡ്രിംഗ് വിതരണം ചെയ്തത്. മുനിസിപ്പൽ തല വിതരണോദ്ഘാടനം പച്ചമുക്കിലെ നമ്പർ 93 അംഗനവാടിയിൽ നഗരസഭ ചെയർമാൻ എ ഡി.സുജിൽ നിർവഹിച്ചു. കൗൺസിലർ സാജു തോമസ് വടശേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ലീലാ ബാബു , സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ അംബിക ചന്ദ്രൻ , പി.എ.ഷെരീഫ്, ദിവ്യാനോബി, ഷൈജാ ബെന്നി , പ്രിയാശങ്കുണ്ണി എന്നിവർ സംസാരിച്ചു.