കോതമംഗലം: നെല്ലിമറ്റം കുറുംകുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് നാളെ (ഞായർ) ക്ഷേത്രം തന്ത്രി പെരുമ്പടന്ന ജോഷി തന്ത്രി കൊടിയേറ്റും. ക്ഷേത്രം മേൽശാന്തി അരൂർ സുമോദ് ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. 28ന് സമാപിക്കും. ഉത്സവചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് പി.കെ. ഷാജൻ, സെക്രട്ടറി എം.പി. പ്രശാന്ത്, ആഘോഷകമ്മിറ്റി കൺവീനർ ബിജു കുളപ്പുറം, വനിതാസംഘം, യൂത്ത്മൂവ്മെന്റ് പ്രവർത്തകർ നേതൃത്വം നൽകും. അഞ്ച്ദിവസങ്ങളിലായി നടക്കുന്ന ക്ഷേത്ര ചടങ്ങുകളിൽ മുഴുവൻ ഭക്തരും കൊവിഡ് മാനദണ്ഡഡങ്ങൾ പാലിച്ച് പങ്കാളികളാകണമെന്ന് ആഘോഷകമ്മിറ്റി കൺവീനർ ബിജു കുളപ്പുറം അഭ്യർത്ഥിച്ചു.