abhilash-asokan
കീഴ്മാട് പഞ്ചായത്ത് 16 -ാം വാർഡ് കുടുംബശ്രീ സംഘടിപ്പിച്ച 'ഗ്രാമകം' ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഭിലാഷ് അശോകൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കീഴ്മാട് പഞ്ചായത്ത് 16 -ാം വാർഡ് കുടുംബശ്രീ സംഘടിപ്പിച്ച 'ഗ്രാമകം' ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ ഉദ്ഘാടനം ചെയ്തു. വാർഡ് സി.ഡി.എസ് പ്രസിഡന്റ് സതി വേണു അദ്ധ്യക്ഷത വഹിച്ചു. കെ.എം. ഭാസ്‌കരൻ, ജോയി, അജിത ബലചന്ദ്രൻ, സിസി നെൽസൻ എന്നിവർ സംസാരിച്ചു. വാർഡിലെ വിവിധ കുടുംബശ്രീ യൂണിറ്റ് ഭാരവാഹികൾ വാർഡിന്റെ വികസനറൂട്ട് മാപ്പിംഗ് രേഖകൾ അവതരിപ്പിച്ചു.