കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലെ വിമലാലയത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ആരംഭിച്ച പല്ലവം - ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ നൈപ്യുണ്യ പരിശീലനകേന്ദ്രം കൗൺസിലർ മനു ജേക്കബ് ഉദ്ഘാടനം ചെയ്തു. റവ.മോൺ.മാത്യു ഇലഞ്ഞിമറ്റം,റവ.മോൺ ജോസഫ് പടിയാരംപറമ്പിൽ, നോർത്ത് സ്റ്റേഷൻ സി.ഐ സിബി ടോം, വിമലാലയം സുപ്പീരിയർ സിസ്റ്റർ.സോഫി പോൾ, ഫാ.മൈക്കിൾ ഡിക്രൂസ്, കന്യാസ്ത്രീമാരായ ആൻസി തോമസ്, ഗീത തോമസ്,മേഴ്സി തോമസ്, എന്നിവർ സംസാരിച്ചു.