cm

നെടുമ്പാശേരി: കൊച്ചി വിമാനത്താവള കമ്പനി (സിയാൽ) 2019-20ലെ ലാഭവിഹിതമായി സംസ്ഥാനസർക്കാരിന് 33.49 കോടി രൂപ നൽകി. സിയാൽ മാനേജിംഗ് ഡയറക്‌ടർ വി.ജെ. കുര്യനിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചെക്ക് സ്വീകരിച്ചു.
സിയാലിൽ 32.42 ശതമാനമാണ് സർക്കാരിന്റെ ഓഹരിപങ്കാളിത്തം. 2019-20ൽ സിയാൽ 655.05 കോടി രൂപ വരുമാനവും 204.05 കോടി രൂപ ലാഭവും നേടിയിരുന്നു. 27 ശതമാനം ലാഭവിഹിതം നൽകാൻ ഡയറക്‌ടർ ബോർ‌ഡ് തീരുമാനിച്ചിരുന്നു. 2003-04 മുതൽ ലാഭവിഹിതം നൽകുന്ന സിയാൽ, ഇതുവരെ വിതരണം ചെയ്‌ത മൊത്തം ലാഭവിഹിതം 282 ശതമാനമാണ്. 31 രാജ്യങ്ങളിൽ നിന്നായി 19,000ഓളം നിക്ഷേപകരാണ് സിയാലിനുള്ളത്.