അങ്കമാലി: മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാളിന് കൊടികയറി. എറണാകുളം.അങ്കമാലി അതിരൂപത വികാരി ജനറാൾ .ഡോ.ഫാ.ജോയ് ഐനിയാടൻ കൊടിയേറ്റി. വികാരി ഫാ.സെബാസ്ത്യൻ ഊരക്കാടൻ, ഫാ.ആൻറണി നടുവത്തുശേരി, ഫാ.തോമസ് പയ്യപ്പിള്ളി, ജനറൽ കൺവീനർ ജോസ് കണ്ടമംഗലത്താൻ എന്നിവർ സന്നിഹിതരായിരുന്നു.