mookkannur
മൂക്കന്നൂർ കോഴികുളം ചിറ വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിക്കുന്നു

അങ്കമാലി: മൂക്കന്നൂർ പഞ്ചായത്ത് കോഴികുളംചിറ വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. 28 ലക്ഷം രൂപയാണ് അടങ്കൽ. കോഴികുളം പ്രദേശത്തെ ജനങ്ങൾക്ക് കുടിവെള്ളത്തിനും, ജലസേചനത്തിനും ഉപകരിക്കും.പഞ്ചായത്ത് പ്രസിഡന്റ് പോൾ പി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഫാ. സെബാസ്റ്റ്യൻ പൊട്ടോളി, ജില്ലാ പഞ്ചായത്തംഗം അനിമോൾ ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ആന്റു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജോ ആന്റു, പഞ്ചായത്തംഗങ്ങളായ കെ.വി.ബിബീഷ്, എൻ.ഒ.കുര്യാച്ചൻ, മുൻ പ്രസിഡന്റ് ടി.എം. വർഗീസ്, ഏല്യാസ് കെ.തരിയൻ, സ്വപ്ന ജോയി, അജ്മൽ, പി.പി.ജോസ്, ഷിജു പുതുശേരി എന്നിവർ പ്രസംഗിച്ചു.