ഏലൂർ : സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിലെ ഹിതപരിശോധന ഫെബ്രുവരി 4ന് നടക്കും. ട്രേഡ് യൂണിയനുകളിൽ നിന്നും നാമനിർദേശപത്രികകൾ സ്വീകരിച്ചു. നാല് സംഘടനകളാണ് പത്രിക സമർപ്പിച്ചത്. വരണാധികാരിയായ 'ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ് ) പി.ബിജുവിന്റെ നേതൃത്വത്തിൽ പത്രികകളുടെ സൂക്ഷ്മ പരിശോധനയും പൂർത്തിയായി. ട്രേഡ് യൂണിയൻ റെക്കോഗ്നിഷൻ ആക്ട് 2010 പ്രകാരം ടി.സി സി യിൽ ഹിതപരിശോധന നടത്തുന്നതിന് മുന്നോടിയായി മാനേജ്മെന്റിന്റേയും ട്രേഡ് യൂണിയനുകളുടെയും സംയുക്ത യോഗം ചേർന്നിരുന്നു.
ഹിതപരിശോധനയിൽ 366 തൊഴിലാളികൾക്കാണ് വോട്ട് അവകാശമുള്ളത്. ഫെബ്രുവരി നാലിന് രാവിലെ 7 മുതൽ വൈകീട്ട് 4.30 വരെയാണ് വോട്ടെടുപ്പ്. വൈകീട്ട് 4.30 മുതൽ 5 വരെ കൊവിഡ് രോഗികൾക്കും നീരിക്ഷണത്തിലുള്ളവർക്കും വോട്ട് രേഖപ്പെടുത്താം. അന്നുതന്നെ വൈകീട്ടോടെ ഫലം പ്രഖ്യാപിക്കും.