കൊച്ചി: പോണേക്കര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രോത്സവത്തിന് ഇന്നലെ തുടക്കമായി. ഗുരുദേവ പ്രതിഷ്ഠ വാർഷികം ഞായറാഴ്ച നവകലശാഭിഷേക ചടങ്ങുകളോടെ ആഘോഷിക്കും. വ്യാഴാഴ്ചയാണ് ആറാട്ട്. ഇന്ന് രാവിലെ ക്ഷേത്രചടങ്ങുകൾ. വൈകിട്ട് 6 ന് ശ്രീബലി എഴുന്നെള്ളിപ്പ്, നടയ്ക്കൽ പറ.

നാളെ രാവിലെ 9 ന് നാരായണീയ പാരായണം, വൈകിട്ട് 7 ന് കളമെഴുത്തും പാട്ടും, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ക്ഷേത്രചടങ്ങുകൾ പതിവുപോലെ. ബുധനാഴ്ച രാവിലെ 8.30 ന് പഞ്ചവിംശതി, കലശാഭിഷേകം, ഗുഡാന്ന പൂജ, ശ്രീബലി എഴുന്നെള്ളിപ്പ് വൈകിട്ട് 6 ന് കാഴ്ചശ്രീബലി, 7.30 ന് ചാക്യാർകൂത്ത്, 10 ന് പള്ളിവേട്ട, എഴുന്നെള്ളിപ്പ്.

വ്യാഴം രാവിലെ 8 ന് ഗുഡാന്ന പൂജ, ശ്രീബലി എഴുന്നെള്ളിപ്പ്, 10 ന് അഭിഷേകകാവടി എഴുന്നെള്ളിപ്പ്, 11ന് പഞ്ചവിംശതി, കലശാഭിഷേകം, വൈകിട്ട് 6 ന് പകൽപ്പൂരം , 8.30 ന് ഭക്തിഗാന സുധ, വെളുപ്പിനെ 3 ന് ആറാട്ട്, തിരിച്ചെഴുന്നെള്ളിപ്പ്