innacemt
മുൻമന്ത്രി അഡ്വ.ജോസ് തെറ്റയിൽ രചിച്ച സിനിമയും രാഷ്ട്രീയവും എന്ന പുസ്തകത്തിന്റെവിപണോദ്ഘാടന ചടങ്ങ്ഇന്നസെന്റ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: ജോസ് തെറ്റയിൽ രചിച്ച സിനിമയും രാഷ്ട്രീയവും എന്ന പുസ്തകത്തിന്റെ വിപണനോദ്ഘാടനം ഇന്നസെന്റ് നിർവഹിച്ചു. ചലച്ചിത്ര സംവിധായകൻ ലിജോ ജോസ് പെല്ലിശേരി പുസ്തകം ഏറ്റുവാങ്ങി.
എലൈറ്റ് പ്ലാസൊ ഹോട്ടലിൽ നടന്ന ചടങ്ങിൽ പുരോഗമന കലാസാഹിത്യസംഘം അങ്കമാലി ഏരിയാകമ്മിറ്റി പ്രസിഡന്റ് ഷാജി യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.പി. ജയകുമാർ പുസ്തകം പരിചയപ്പെടുത്തി .
വനിത കമ്മീഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ ഡോ. വത്സലൻ വാതുശേരി, ചിത്രശാലാ ഫിലിം സൊസൈറ്റി സെക്രട്ടറി സി.പി. ദിവാകരൻ, എ.പി. കുര്യൻ സ്മാരക പഠനകേന്ദ്രം കൺവീനർ കെ.പി. റെജീഷ് എന്നിവർ സംസാരിച്ചു.