ആലുവ: സ്വാശ്രയ കോളേജ് ജീവനക്കാർക്കും അദ്ധ്യാപകർക്കുംവേണ്ടി നിയമനിർമാണം നടത്തുന്ന സംസ്ഥാന സർക്കാരിന് സെൽഫ് ഫിനാൻസിംഗ് കോളേജ് ടീച്ചേഴ്‌സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ (എസ്.എഫ്.സി.ടി.എസ്.എ) ജില്ലാ കൺവെൻഷൻ നന്ദി രേഖപ്പെടുത്തി. നിയമത്തെ എതിർക്കുന്ന മാനേജ്മെന്റ് നടപടിയെ കൺവെൻഷൻ ശക്തമായി അപലപിച്ചു.

ടെൽക് ചെയർമാൻ എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി. വിജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ. അബ്ദുൽ വഹാബ്, സിൻഡിക്കേറ്റ് അംഗം പ്രൊഫ. പി. ഹരികൃഷ്ണൻ, എ.കെ.പി.സി.ടി.എ ജില്ലാ സെക്രട്ടറി ഡോ. എ.യു. അരുൺ, ജില്ലാ സെക്രട്ടറി കെ.ആർ. തിരുമേനി, എം.എം. സുബീഷ് തുടങ്ങിയവർ സംസാരിച്ചു.