കൊച്ചി: ആർ .എസ് .പി സ്ഥാപക നേതാക്കളിൽ പ്രമുഖനും മുൻ മന്ത്രിയും ട്രേഡ് യൂണിയൻ നേതാവും ഐക്യമുന്നണി നിയമസഭാകക്ഷി നേതാവുമായിരുന്ന ടി.കെ .ദിവാകരന്റെ ജന്മശതാബ്ദി അനുസ്മരണ സമ്മേളനം 27 ന് രാവിലെ 11 ന് സംസ്ഥാന സെക്രട്ടറി എ .എ അസീസ് കച്ചേരിപ്പടി സീതാറാം സെന്ററിൽ ഉദ്ഘാടനം ചെയ്യും .മുൻ മന്ത്രി കെ .ബാബു അനുസ്മരണ പ്രഭാഷണം നടത്തും .ജില്ല സെക്രട്ടറി ജോർജ് സ്റ്റീഫൻ ,കേന്ദ്രകമ്മറ്റി അംഗം വി ശ്രീകുമാരൻ നായർ, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ. റെജി കുമാർ ,കൗൺസിലർ സുനിത ഡിക്‌സൺ ,അഡ്വ .ജെ .കൃഷ്ണകുമാർ എന്നിവർ സംസാരിക്കും.