പറവൂർ: രാജ്യത്തെ മികച്ച ശബ്ദാഭിനേതാവിനുള്ള ഷുഗർമീഡിയ വോയിസ് ഫെസ്റ്റ് അവാർഡ് ലഭിച്ച പറവൂർ ഏഴിക്കര സ്വദേശി സി.എം. അരുണിന് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം കൈമാറി.
ചടങ്ങിൽ എസ്. ശർമ്മ എം.എൽ.എയും പങ്കെടുത്തു.
ബെസ്റ്റ് ഇന്ത്യൻ വോയിസ് ഇൻ മലയാളം കൊമേഴ്‌സ്യൽ എന്ന വിഭാഗത്തിലാണ് അരുണിന് അവാർഡ് ലഭിച്ചത്. ബാഹുബലി, കെ.ജി.എഫ് എന്നീ സിനിമകളിൽ പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത് അരുണാണ്. തമിഴ്, തെലുങ്ക് ഡബിംഗ് സിനിമകൾ ഉൾപ്പെടെ മുന്നൂറോളം സിനിമകൾക്കും രണ്ടായിരത്തിലേറെ പരസ്യങ്ങൾക്കും ശബ്ദം നൽകിയിട്ടുണ്ട്. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽനിന്ന് തിയേറ്ററിൽ ബിരുദാനന്തര ബിരുദം നേടിയ അരുൺ എം.ജി യൂണിവേഴ്‌സിറ്റിൽ നിന്നും എം.ഫിലും കരസ്ഥമാക്കി.