കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ ജോലിചെയ്യാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മലയാളം ടൈപ്പ് റൈറ്റിംഗ് അറിവുള്ളവരും ബി.കോം ബിരുദവും അംഗീകൃത സ്ഥാപനത്തിൽ നിന്നും പി.ജി.ഡി.സി.എയുമുള്ള ഉദ്യോഗാർത്ഥികൾ 30 നകം അപേക്ഷകൾ പഞ്ചായത്തോഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.