പറവൂർ: സംസ്ഥാനത്തെ മികച്ച കുട്ടികൾക്കുള്ള പുരസ്കാരം നേടിയ കൃഷ്ണതീർത്ഥയെ ബി.ഡി.ജെ.എസ് പറവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പച്ചക്കറി കൃഷി ചെയ്യുന്ന വിദ്യാർത്ഥികൾക്കുള്ള സംസ്ഥാനതല മത്സരത്തിൽ മൂന്നാംസ്ഥാനം നേടിയാണ് പുരസ്കാരം സ്വന്തമാക്കിയത്. വടക്കേക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാലു പൊന്നാട അണിയിച്ചു, പറവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സജീവ് ചക്കുമശേരി പുരസ്കാരം സമ്മാനിച്ചു. ഷിബുലാൽ,അഭിജിത്ത്, പ്രവീൺ, മാണിക്യൻ, അരുൺ എന്നിവർ പങ്കെടുത്തു.