കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സൗമിനി മോഹൻദാസ് (കോഴിക്കോട് ) ജനറൽ സെക്രട്ടറിയായി സുബൈദ നാസർ (എറണാകുളം ).ട്രെഷററായി ശ്രീജ ഹരിദാസ്(വയനാട് ) എന്നിവരെ അങ്കമാലി വ്യാപാര ഭവനിൽ നടന്ന സംസ്ഥാന കൺവെഷനിലാണ് തിരഞ്ഞെടുത്തത്.