കൊച്ചി: കശുവണ്ടി കോർപ്പറേഷനിൽ നടന്ന കോടികളുടെ അഴിമതിയിൽ പ്രതിയായ ആർ. ചന്ദ്രശേഖരനെ ഐ.എൻ.ടി.യു.സിയിലെയും കോൺഗ്രസിലെയും നേതൃസ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തണമെന്ന് ഐ.എൻ.ടി.യു.സി മുൻ സംസ്ഥാന സെക്രട്ടറി ഷെറീഫ് മരക്കാർ ആവശ്യപ്പെട്ടു. ചന്ദ്രശേഖരൻ നേതൃസ്ഥാനത്ത് തുടരുന്നത് നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണപ്രവർത്തനങ്ങളെ മോശമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.