കോലഞ്ചേരി: വെള്ളാനിക്കര കാർഷിക കോളേജ് അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ ഗ്രാമീണ സഹവാസ പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായി ഐക്കരനാട് കൃഷി ഭവനുമായി ചേർന്ന് ഇന്ന് രാവിലെ 10 ന് ഐക്കരനട് കമ്മ്യൂണി​റ്റി ഹാളിൽ വാഴ കൃഷിയെയും കീടരോഗങ്ങളെ കുറിച്ചും ക്ലാസ്സ് നടക്കും.

കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. ഗവാസ് രാജേഷ് ക്ലാസ് നയിക്കും. ഇവിടെ നിന്നും കാർഷിക സർവ്വകലാശാല വികസിപ്പിച്ച ഗജേന്ദ്ര ചേന വിത്തും, ജൈവ ഉല്പാദനോപാദികളും കർഷകർക്ക് ന്യായ വിലയിൽ ലഭിക്കും.