വൈപ്പിൻ: എടവനക്കാട് എച്ച്.ഐ.എച്ച് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇല്ലത്തുപടിയിൽ സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ സമയ ഡിമൻഷ്യ പരിചരണ കേന്ദ്രത്തിലെ അന്തേവാസികൾക്ക് സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു. യൂണിറ്റ് വോളന്റിയർമാർ സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ അഡ്മിനിസ്‌ട്രെറ്റർ ലിജോക്ക് കൈമാറി.
സ്‌കൂൾ മാനേജർ എൻ കെ മുഹമ്മദ് അയൂബ്, പി.ടിഎ പ്രസിഡന്റ് കെ എ സാജിത്ത് , പ്രോഗ്രാം ഓഫീസർ വി യു നെജിയ, വാർഡ് മെമ്പർ ഇ ആർ വിനോദ്, പി എ അബ്ദുൽ ലത്തീഫ് എന്നിവർ സംബന്ധിച്ചു.