വൈപ്പിൻ: കവയിത്രി സുഗതകുമാരിയുടെ 86-ാം ജന്മദിനത്തിൽ എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റ് യൂണിറ്റും ഞാറക്കൽ ജനമൈത്രി പൊലീസും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. തൈ നടീൽ എസ്.ഐ പി.ജെ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
പ്രകൃതി സ്‌നേഹിയായ കവയിത്രിയുടെ ഓർമ്മക്കായി സ്‌കൂളുകളിലും പൊതു ഇടങ്ങളിലും വീടുകളിലും വൃക്ഷത്തൈകൾ നട്ട് ഹരിതാഭക്കണമെന്ന കുട്ടികളുടെ തീരുമാന പ്രകാരമാണ് തൈകൾ നട്ട് പിടിപ്പിക്കുന്നത്.
ചടങ്ങിൽ സി.പി.ഒമാരായ കെ ആർ മഹേഷ് , ടിറ്റു ദേവസ്സി, എസ് പിധപി സി കോർ ടീം അംഗം ഷൈജി രാജേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ ഹെഡ് മിസ്ട്രസ് ഇൻ ചാർജ് സി രത്‌നകല വൃക്ഷത്തൈ നട്ടു.