ആലുവ: ഇഴഞ്ഞുനീങ്ങുന്ന ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് ജോയിന്റ് കൗൺസിൽ ഒഫ് സ്റ്റേറ്റ് സർവീസസ് ഓർഗനൈസേഷൻസ് ആലുവ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.സി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീജി തോമസ്, അബു സി. രഞ്ജി, പി.കെ. കൃഷ്ണകുമാർ, വി.ആർ. രാഗേഷ്, ഡിക്‌സി ഫ്രാൻസിസ്, പി.എ. രാജീവ് എന്നിവർ സംസാരിച്ചു. കാർഷിക നിയങ്ങൾ പിൻവലിക്കണമെന്നും മെഡിസെപ് ആശങ്കകൾ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.