പറവൂർ: മൂത്തകുന്നം ഹിന്ദുമതധർമ പരിപാലനസഭ ശ്രീനാരായണമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നു രാത്രി 8നും 9നും മദ്ധ്യേ കൊടിയേറും. നാളെയും 25നും രാവിലെ 9നും രാത്രി 8നും എഴുന്നള്ളിപ്പ്. 26ന് രാവിലെ 9ന് എഴുന്നള്ളിപ്പ്, രാത്രി 10ന് വിശേഷാൽപൂജ, ശ്രീനാരായണങ്കൽ കലശാഭിഷേകം, എഴുന്നള്ളിപ്പ്. 27ന് രാവിലെ 9ന് എഴുന്നള്ളിപ്പ്, രാത്രി 10ന് വിശേഷാൽപൂജ, സുബ്രഹ്മണ്യങ്കൽ കലശാഭിഷേകം, 1ന് എഴുന്നള്ളിപ്പ്. 28നും 29നും രാവിലെ 9നും രാത്രി 8നും എഴുന്നള്ളിപ്പ്.
ഉത്സവദിനമായ 30ന് രാവിലെ 8ന് ശ്രീബലി, 5ന് കാഴ്ചശ്രീബലി, 1ന് പള്ളിവേട്ട, വിളക്കിനെഴുന്നള്ളിപ്പ്. ആറാട്ട് ഉത്സവദിനമായ 31ന് രാവിലെ 8ന് ശ്രീബലി, 5ന് കാഴ്ചശ്രീബലി, 2.30നും 3.30നും മദ്ധ്യേ ആറാട്ടും വിളക്കിനെഴുന്നള്ളിപ്പും. കോവിഡിന്റെ സാഹചര്യത്തിൽ ക്ഷേത്രാചാര ചടങ്ങുകൾ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് സഭാ സെക്രട്ടറി ടി.എസ്. ബിജിൽകുമാർ പറഞ്ഞു.