ചെട്ടിക്കാട്: ഭഗവതി സേവാസഭ വക ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവത്തിനു മേൽശാന്തി ആചാര്യ അനന്തകൃഷ്ണന്റെ കാർമികത്വത്തിൽ കൊടിയേറി. ഇന്ന് 6.30ന് ഉഷ:പൂജ, 8നു ഗൂഢാന്നപൂജ, 8.30ന് എഴുന്നള്ളിപ്പ്, നടയ്ക്കൽപറ, 11നു ദ്രവ്യകലശാഭിഷേകം, ഉച്ചപ്പൂജ, 6ന് എഴുന്നള്ളിപ്പ്, നടയ്ക്കൽപറ, 8ന് അത്താഴപ്പൂജ, മഹാനിവേദ്യം, മംഗളപൂജ എന്നിവ നടക്കുമെന്നു സഭാ പ്രസിഡന്റ് വി.ആർ. അനിൽകുമാർ പറഞ്ഞു.