കൊച്ചി: കേരള യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി മാത്യു പുല്ല്യാട്ടേൽ തരകനെ തിരഞ്ഞെടുത്തു. യോഗം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അജിത്ത് മതിരമാല അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മോൻസ് ജോസഫ് എം.എൽ.എ, ജോയ് എബ്രഹാം, ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവർ പങ്കെടുത്തു.