കളമശേരി: ഉപതി​രഞ്ഞെടുപ്പി​ൽ എൽ.ഡി​.എഫ് ജയി​ച്ചതോടെ കളമശേരി​ നഗരസഭയിലെ യു.ഡി.എഫ് ഭരണം നൂൽപാലത്തി​ലായി​. ചെയർപേഴ്സൺ , വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചതുകൊണ്ടാണ് ഭരണം കിട്ടിയത്. ബി.ജെ.പി.അംഗം വോട്ട് ചെയ്യാതെ വിട്ടുനിന്നു.

ഇപ്പോൾ 42 സീറ്റി​ൽ യു.ഡി.എഫി​ന് രണ്ട് സ്വതന്ത്രരുടെ പി​ന്തുണയടക്കം 21 സീറ്റുണ്ട്. എൽ.ഡി.എഫിന് 20 ആയി​.

യു.ഡി.എഫിൽ 3 കൗൺസിലർമാർ ലീഗിന്റെയാണ്.

ലീഗ് കാലുമാറുകയോ സ്വതന്ത്രന്മാർ നിലപാടു മാറ്റുകയോ ചെയ്താൽ ഭരണം താഴെ പോകും. ലീഗ് കോൺ​ഗ്രസ് ബന്ധവും അത്ര സുഖകരമല്ല.