കൊച്ചി: എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപനം കൂടുന്നു. ജില്ലയിൽ ഇന്ന് 1018 പേർക്ക് രോഗം സ്ഥിരീകരിച്ചു. പല ദിവസങ്ങളിലും എണ്ണം ആയിരം കടക്കുന്നുന്നുണ്ട്. 17,345 പേർക്കാണ് ഒരുമാസത്തിനിടെ രോഗം ബാധിച്ചത്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11080 ആണ്.
സമ്പർക്കത്തിലൂടെയാണ് കൂടുതലും രോഗബാധ. ഇന്നലെ ഇങ്ങിനെ രോഗബാധിതരായ 952 പേരിൽ 56 പേരുടെ ഉറവിടം വ്യക്തമല്ല.
തൃക്കാക്കര 41, കാഞ്ഞൂർ 33, കളമശ്ശേരി 32, തുറവൂർ 30, നെല്ലിക്കുഴി 28, അശമന്നൂർ 27, തൃപ്പൂണിത്തുറ 26, അയ്യമ്പുഴ 22, പാലാരിവട്ടം 22, ഇടപ്പള്ളി 20, കലൂർ 20, കാലടി 19, തിരുമാറാടി 19, കുട്ടമ്പുഴ 18, ചെങ്ങമനാട് 18, നെടുമ്പാശ്ശേരി 18, പായിപ്ര 18, പെരുമ്പാവൂർ 17, കോതമംഗലം 16, മഞ്ഞപ്ര 15, മലയാറ്റൂർ നീലീശ്വരം 15, അങ്കമാലി 14, ആലുവ 14, ഇലഞ്ഞി 14, ഏലൂർ 14, ഞാറക്കൽ 14, പള്ളുരുത്തി 13 തുടങ്ങിയ പ്രദേശങ്ങളിലാണ് രോഗികൾ അധികം.