മുവാറ്റുപുഴ: യു .ഡി.വൈ.എഫ് ആവോലി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനി​ധി​കൾക്കുള്ള സ്വീകരണവും പൊതുസമ്മേളനവും ഇന്ന് (ശനി) നടക്കും.വൈകിട്ട് 6 ന് രണ്ടാർകര കോട്ടപ്പുറം കവലയിൽ നടക്കുന്ന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉൽഘാടനം ചെയ്യും. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.ആർ.എം ഷെഫീർ മുഖ്യ പ്രഭാഷണം നടത്തും, ഡീൻ കുര്യക്കോസ് എം. പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി എൽദോസ്, മുൻ എം എൽ എ ജോസഫ് വാഴക്കൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കെ.എം അബ്ദുൾ മജീദ്,ഡി.സി.സി വൈസ് പ്രസിഡൻ്റ് കെ.എം പരീത് ,ആവോലി പഞ്ചായത്ത് പ്രസിഡൻ്റ് ഷെൽമി ജോൺസ്, വൈസ് പ്രസിഡൻ്റ് അഷറഫ് മൈതീൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ്, ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടി അഷറഫ് മൂവാറ്റുപുഴ തുടങ്ങിയവർ സംസാരിക്കും.