തോപ്പുംപടി: പശ്ചിമകൊച്ചിയിൽ കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് മഹാത്മാ സാംസ്ക്കാരിക വേദി പ്രവർത്തകർ കരുവേലിപ്പടി വാട്ടർ അതോറിറ്റി അസി.എൻജിനിയറെ ഉപരോധിച്ചു. മാസങ്ങങ്ങളിലും കുടിവെള്ളം ലഭിക്കുന്നില്ല. കിട്ടുന്നതാകട്ടെ മഞ്ഞനിറം കലർന്ന മലിനജലവും. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ജല അതോറിറ്റി ഉദ്യാഗസ്ഥർക്ക് പരാതി നൽകിയെങ്കിലും പരിഹാരം കാണാത്തതിനെ തുടർന്നാണ് സമരം നടത്തിയത്.തുടർന്ന് ഉദ്യോഗസ്ഥർ അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരക്കാർ പിരിഞ്ഞു പോയത്. ഷമീർവളവത്ത്, ഇന്ദുജ്യോതിഷ്, കെ.ബി.സലാം തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.