crime
മരിയാർപൂതത്തിെന്റെ മകൻ നിഷാന്ത്

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവും പിടികിട്ടാപുള്ളിയുമായ മരിയാർപൂതത്തിെൻറ മകൻ നിഷാന്തിനെ (24) കൂട്ടംചേർന്ന് കൊള്ള നടത്തിയ കേസിൽ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി എസ്.പിയുടെ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാളടക്കം അഞ്ചുപേരെ മോണ്ടായ്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിടികൂടിയത്.

എറണാകുളം നോർത്ത് പൊലീസ് മരിയാർപൂതത്തെ പിടികൂടാൻ കർശനമായ അന്വേഷണത്തിലാണ്. മകനെ പിടികൂടിയതോടെ തമിഴ്നാട് പൊലീസ് എറണാകുളത്ത് ബന്ധപ്പെട്ട് ഇയാൾ ഇവിടുത്തെ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. മരിയാർപൂതത്തിനൊപ്പം ഭാര്യ പുനിതയും നോർത്ത് പൊലീസ് സ്റ്റേഷനിലെ കേസിൽ പിടികിട്ടാപ്പുള്ളിയാണ്.