കൊച്ചി: നഗരത്തിലെ റോഡുകളുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും നടപ്പാതകൾ ശോചനീയമെന്ന് ഹൈക്കോടതി. കാൽനടക്കാർക്ക് വീണ് മരണം വരെ സംഭവിക്കാവുന്ന വിധത്തിൽ നഗരത്തിൽ പലയിടത്തും കാനകൾക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള സ്ലാബുകൾ തകർന്ന് കിടക്കുകയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് പരിഗണനയിലുള്ള ഹരജിയിലാണ് സിംഗിൾബെഞ്ചിെന്റ നിരീക്ഷണം. ബാനർജി റോഡിെല പി.എൻ.വി.എം ജംഗ്ഷനിൽ കാനകൾ രണ്ട് സ്ഥലത്ത് തുറന്ന് കിടക്കുകയാണ്. ലിസി ജംഗ്ഷനിൽ നിന്ന് കലൂരിലേക്ക് പോകാൻ നടപ്പാതയില്ലാത്തതിനാൽ റോഡിലിറങ്ങി നടക്കേണ്ടിവരും. കലൂർ ബസ് സ്റ്റാന്റിന് മുന്നിലെ ഓട തുറന്ന് കിടക്കുന്നത് വലിയ അപകടത്തിനിടയാക്കും. മോട്ടോർ വാഹനങ്ങളുടെ കാര്യം മാത്രമല്ല റോഡ് സുരക്ഷയിൽ വരുന്നത്. കാൽനടക്കാരടക്കം റോഡ് ഉപയോഗിക്കുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാൽ, നടപ്പാതയുടെ കാര്യം കണക്കിലെടുക്കേണ്ടതുണ്ട്. എന്നാൽ, റോഡ് വികസനം ചർച്ച ചെയ്യുേമ്പാൾ ഇക്കാര്യം പരിഗണിക്കാറില്ല. ഇത് നിർഭാഗ്യകരമാണ്. ഈ സാഹചര്യത്തിൽ നഗരത്തിലെ പ്രധാന റോഡുകളിൽ നടപ്പാത സൗകര്യം ഉണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി അമിക്കസ്‌ക്യൂറിക്ക് നിർദേശം നൽകി. നടപ്പാതയുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിന് സ്വീകരിക്കുന്ന നടപടികൾ അറിയിക്കാൻ സർക്കാറിനോടും കൊച്ചി നഗരസഭേയാടും നിർദേശിച്ചു. സലിം രാജൻ മേൽപ്പാലം, ഇടപ്പള്ളി മുതൽ കലൂർ വരെയുള്ള റോഡ് എന്നിവിടങ്ങളിൽ വഴി വിളക്ക് കത്തുന്നില്ലെന്നും പ്രശ്‌ന പരിഹാരത്തിന് നടപടിയില്ലെന്നും അമിക്കസ്‌ക്യൂറി അറിയിച്ചതിനെ തുടർന്ന് ഇക്കാര്യത്തിലും സർക്കാറിേന്റയും നഗരസഭയുടേയും വിശദീകരണം തേടി. തുടർന്ന് ഹർജി ഫെബ്രുവരി നാലിന് പരിഗണിക്കാൻ മാറ്റി.