upavasam

കൊച്ചി: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കച്ചേരിപ്പടി ഗാന്ധിഭവനിൽ കർഷക സ്വരാജിനായി ഗാന്ധി വിചാര ധാരാ പ്രസിഡന്റും ഗാന്ധിയൻ കളക്ടീവ് ജില്ലാ പ്രസിഡന്റുമായ മാത്യൂസ് പുതുശേരി 24 മണിക്കൂർ ഉപവാസ യജ്ഞം നടത്തി. സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. എസ് മുരളീധരൻ ഉദ്ഘാടനം ചെയ്തു.
സർവമത പ്രാർത്ഥനയോടെ ആരംഭിച്ച സത്യാഗ്രഹത്തിന് ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ.വി.എം മൈക്കിൾ മുഖ്യപ്രഭാഷണം നടത്തി. സർവോദയ മണ്ഡലം സെക്രട്ടറി ഗോപിനാഥൻ, രാഘവൻ അയ്യമ്പിള്ളി, കെ.വി സുഗതൻ, ടി.എം വർഗീസ് നോർബെർട് അടിമുടി , മരിയ ഗൊരെത്തി ,ജെയിംസ് കളത്തിങ്കൽ എന്നിവർ പ്രസംഗിച്ചു