ഏലൂർ: വഴിയോര കച്ചവടക്കാർക്കുള്ള ഡിജിറ്റൽ പേയ്മെന്റ് പരിശീലനം മുനിസിപ്പൽ ഓഫീസിൽ നടന്നു. നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപെഴ്സൺ ലീലാ ബാബു അദ്ധ്യക്ഷത വഹിച്ചു. സാമ്പത്തിക സാക്ഷരത കൗൺസിലർ കൃഷ്ണകുമാർ പരിശീലനം നൽകി. മുനിസിപ്പൽ സെക്രട്ടറി പി.കെ.സുഭാഷ്,​ രാധിക രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.