കോലഞ്ചേരി: കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന തൊഴിലാളി,കുടുംബ , സാന്ത്വന ഗുണഭോക്താക്കൾ നാളിതുവരെ മസ്റ്ററിംഗ് ചെയ്യാത്തവർ ഫെബ്രുവരി 10 നകം മസ്റ്ററിംഗ് പൂർത്തിയാക്കണം. ശാരീരിക ബുദ്ധിമുട്ടുളളവർക്കും കിടപ്പുരോഗികൾക്കും ഹോം മസ്റ്ററിംഗ് ചെയ്യുന്നതിനായി വിവരം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിയെ അറിയിക്കണം. കുടുംബ,സാന്ത്വന പെൻഷൻ കൈപ്പറ്റുന്നവരിൽ 60 വയസിനു താഴെയുളളവർ പുനർവിവാഹിതയല്ല എന്ന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങി ക്ഷേമനിധി ജില്ലാ ഓഫീസിൽ ഹാജരാക്കണം. വിവരങ്ങൾക്ക് 0484 2800581.