കാലടി: കേരള സർക്കാർ വനിതാശിശു വികസന വകുപ്പിന്റെ പോഷകാഹാര പദ്ധതികളിൽ ഉൾപ്പെടുത്തി അങ്കണവാടി വിദ്യാർത്ഥികൾക്ക് പാൽ വിതരണം തുടങ്ങി. മഞ്ഞപ്ര പഞ്ചായത്തിലെ ഉദ്ഘാടനം പ്രസിഡന്റ് അൽഫോൻസാ ഷാജൻ നിർവഹിച്ചു.വാർഡുമെമ്പർമാരായ സി.വി.അശോക്കുമാർ,സൗമിനിശശീന്ദ്രൻ,സിജുഈരാളി, സാജുകോളാട്ടുകുടി ,ഐ.സി.ഡി.എസ് സൂപ്പർവൈസർ സൈനബ,റോസിജോസ് എന്നിവർ പങ്കെടുത്തു. പാലും പഞ്ചസാരയും പ്രകൃതിദത്ത ഫ്ലേവറുകളും മാത്രം ചേർത്ത് യു.എച്ച്.ഡി.സാങ്കേതിക വിദ്യയിൽ തയ്യാറാക്കിയ മിൽമ മിൽക്ക് ഡിലൈറ്റ് പാൽ റെഡി ടു ഡ്രിങ്ക് ആയിട്ടാണ് വിതരണം ചെയ്യുന്നത്.അംഗൻവാടി വിദ്യാർത്ഥികൾക്ക് മാത്രമേ വിതരണം ചെയ്യുന്നത്.