കോലഞ്ചേരി: കെ.പി.എസ്.ടി.എ കോലഞ്ചേരി ഉപജില്ല സമ്മേളനം വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.അശോകൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് ജോഷി അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.എൽ.ഷാജു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സുജിത് പോൾ, കുര്യാക്കോസ്.ടി ഐസക്ക്, സാബു മതിലോടത്ത്,ജോബിൻ പോൾ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.