meeting
കാലടി ഫാർമേഴ്സ് സഹകരണ ബാങ്ക് പൊതുയോഗം പ്രസിഡന്റ് കെ.എ .ചാക്കോച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി: ഫാർമേഴ്സ് സഹകരണ ബാങ്ക് പൊതുയോഗം നടത്തി.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്ന യോഗം ചേർന്നത്. ആധുനിക സൗകര്യങ്ങളോടെ പബ്ലിക് ലൈബ്രറി ആരംഭിക്കുമെന്നും, കാലടി ടൗൺ ബ്രാഞ്ച് ശാഖ, വളം ഡിപ്പോ എന്നിവ അടുത്ത മാസം മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ബാങ്ക് പ്രസിഡന്റ് കെ.എ.ചാക്കോച്ചൻ പറഞ്ഞു. മനേജിംഗ് ഡയറക്ടർ സനീഷ് ശശി വാർഷിക റിപ്പോർട്ടും വരവുചെലവു കണക്കും അവതരിപ്പിച്ച് പാസാക്കി.

വൈസ്.പ്രസിഡന്റ് പി.എൻ.അനിൽകുമാർ ,കെ ജി.സുരേഷ്, എം.എൻ.ചുമ്മാർ, കെ. ഡി. ജോസഫ്, കെ.സി.ജോയ്, എന്നിവർ പ്രസംഗിച്ചു. ബേബി കാക്കശ്ശേരി അനുശോചന പ്രമേയംം അവതരിപ്പിച്ചു.