കോതമംഗലം: വെണ്ടുവഴി എസ്.എൻ.ഡി.പി ശാഖയുടെ പ്രവർത്തന മേഘലയിൽ നിന്നും കോതമംഗലം മുനിസിപ്പൽ കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ശാഖാ പ്രാർത്ഥനാ ഹാളിൽ വച്ച് ഇന്ന് രാവിലെ 10ന് സ്വീകരണം നൽകും.ശാഖാ പ്രസിഡന്റ് ജി.ബ്രഹ്മവൃതൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം കോതമംഗലം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി പി.എ.സോമൻ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ റ്റി.കെ.വിജയൻ, പി.എ.മോഹനൻ, എം.എൻ.ബിജു തുടങ്ങിയവർ പങ്കെടുക്കും. ശാഖയിലെ മുഴുവൻ കുടുംബാംഗങ്ങളും ചടങ്ങിലേക്ക് എത്തിച്ചേരണമെന്ന് സെക്രട്ടറി കെ.എൻ.നാരായണൻ അറിയിച്ചു.