അങ്കമാലി: ഇന്ദിരാഗാന്ധി കൾച്ചറൽ സൊസൈറ്റി തുറവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വാഹന ജാഥയും, പ്രതിഷേധ ധർണ സമരവും നടത്തും . കർഷക സമരം ഒത്തുതീർപ്പാക്കണമെന്നും, ഇന്ധന വിലവർദ്ധനവിലും പ്രതിക്ഷേധിച്ചാണ് മാർച്ച്. 25 ന് ഉച്ചകഴിഞ്ഞ് 3.30 ന് തുറവൂർ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന വാഹനജാഥ മുൻ എം.എൽ.എ പി.ജെ ജോയി ഫ്‌ലാഗ് ഒഫ് ചെയ്യും. അങ്കമാലി റിലയൻസ് പെട്രോൾ പമ്പിന് മുൻപിൽ നടക്കുന്ന പ്രതിഷേധ സമരം റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് സി.ഒ ജോസഫ് അദ്ധ്യക്ഷത വഹിക്കും.