മൂവാറ്റുപുഴ: മുക്കാൽ നൂറ്റാണ്ട് പഴക്കമുള്ള മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ കെട്ടിടം നവീകരിക്കുന്നു. നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ പി.പി.എൽദോസ് അദ്ധ്യക്ഷത വഹിച്ചു. വൈസ്‌ചെയർപേഴ്‌സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം.അബ്ദുൽസലാം, അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ്, ന്‌സ അഷറഫ്, കൗൺസിലർമാരായ കെ.ജി.അനിൽകുമാർ, ആർ.രാകേഷ്, അമൽ ബാബു, കെ.കെ.സുബൈർ, പി.വി.രാധാകൃഷ്ണൻ, മീര കൃഷ്ണൻ, നെജില ഷാജി, ഫൗസിയ അലി, ലൈല ഹനീഫ, ജോയ്‌സ് മേരി ആന്റണി, ജോർജ് ജോളി മണ്ണൂർ, വി.എ.ജാഫർസാദിഖ്, ബിന്ദു ജയൻ, ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയൻ, ആർ.എം.ഒ. ഡോ.ധന്യ, ആശുപത്രി വികസനസമിതി അംഗങ്ങളായ കെ.എ.നവാസ്, സെബി തോമസ് എന്നിവർ പങ്കെടുത്തു. കാലപഴക്കത്താൽ ചോർന്നൊലിക്കുന്ന കെട്ടിടം നവീകരിക്കുന്നതിന് എൻ.എച്ച്.എം.സഹകരണത്തോടെ ബി.പി.സി.എലിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും അനുവദിച്ച 27ലക്ഷം രൂപ മുതൽ മുടക്കിയാണ് അത്യാഹിത വിഭാഗം നവീകരിക്കുന്നത്. ഒട്ടേറെ പരിമിതികൾ ഉള്ള ജനറൽ ആശുപത്രിയുടെ അത്യാഹിത വിഭാഗം നവീകരിക്കുന്നതിന്റെ ഭാഗമായി സീലിംഗ് മാറ്റി സ്ഥാപിക്കൽ, പ്രത്യേക മുറികൾ, പുതുതായി രണ്ട് ശുചിമുറികൾ, രോഗികൾക്ക് വിശ്രമ കേന്ദ്രം അടക്കമാണ് നിർമ്മിക്കുന്നത്. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം നവീകരിക്കുന്നതിന്റെ മുന്നോടിയായി അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം പഴയ ഒ.പി കെട്ടിടത്തിലേക്കു മാറ്റിയിട്ടുണ്ട്. ഓഫ്ത്താൽമോളജി, സ്‌കിൻ എന്നീ വിഭാഗങ്ങളുടെ ഒ.പി പ്രവർത്തനം പ്രധാന ഒ.പി കെട്ടിടത്തിലേക്കു മാറ്റി.