മൂവാറ്റുപുഴ: രാജ്യത്തിന്റെ 71ാം റിപ്പബ്ലിക് ദിനം നഗരസഭയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിക്കും. 26ന് രാവിലെ 9 ന് നെഹ്റു പാർക്കിൽ പ്രത്യേകം തയ്യാറാക്കുന്ന വേദിയിൽ മുനിസിപ്പൽ ചെയർമാൻ പി.പി എൽദോസ് ദേശീയ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന ലളിതമായ സമ്മേളനത്തിൽ ചെയർമാൻ റിപ്പബ്ലിക് ദിന സന്ദേശം നൽകും. സേനാ വിഭാഗങ്ങളായ പൊലീസ്, ഫയർഫോഴ്‌സ്, എക്‌സൈസ്, എൻ.സി.സി., സ്‌ക്കൌട്ട്, ഗൈഡ്‌സ് വിഭാഗങ്ങൾ അണി നിരക്കും. മുനിസിപ്പൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, കൗൺസിലർമാർ, മുൻ നഗരസഭാ അദ്ധ്യക്ഷന്മാർ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സർവ്വീസ് സംഘടന, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ആഘോഷം സംഘടിപ്പിക്കുകയെന്ന് ചെയർമാൻ പി.പി.എൽദോസ് അറിയിച്ചു.