മുവാറ്റുപുഴ: രാജ്യത്തിന്റെ മതേതര ജനാധിപത്യ പൈതൃകം സംരക്ഷിക്കാൻ രാജ്യസ്നേഹികൾ കർമരംഗത്ത് ഇറങ്ങണമെന്ന് അഡ്വ: ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു.ലോകത്തിന് മാതൃകയായിരുന്ന ഇന്ത്യ ഇന്ന് നിരവധി വിഷയങ്ങളിൽ ലോകത്തിന് മുന്നിൽ തല കുനിച്ചു നിൽക്കുന്നത് അപമാനകരമാണ്. ദേശസ്നേഹികളുടെ തലമുറകളെ അധിക്ഷേപിക്കുന്ന വർഗീയ ഫാസിസ്റ്റ് പ്രവണതകളെ നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സുന്നി യൂവജന സംഘം മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി മുളവൂർ ജമാ അത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇന്ത്യൻ റിപ്പബ്ലിക്ക് @72 സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്.വൈ.എസ് മണ്ഡലം പ്രസിഡന്റ് അലി പായിപ്ര അദ്ധ്യക്ഷത വഹിച്ചു. മണ്ഡലംസംസ്ഥാന സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. മജ്‌ലിസ്സുന്നൂർ ജില്ലാ അമീർ സയ്യിദ് സൈഫുദ്ധീൻ തങ്ങൾ ഫൈസി അൽ ബുഖാരി ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഷംസുദ്ദീൻ മണക്കണ്ടം, മൂവാറ്റുപുഴ ബ്ലോക്ക് അംഗം ഓ കെ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് അംഗം എം എസ് അലി, എസ് വൈ എസ് ജില്ല ജനറൽ സെക്രട്ടറി കബീർ മുട്ടം, എസ് കെ എം എം എ ജില്ല ജനറൽ സെക്രട്ടറി സിയാദ് ചെമ്പറക്കി എന്നിവർ സംസാരിച്ചു.