കോതമംഗലം: കോതമംഗലത്ത് എ.സി.വി നെറ്റ് വർക്കിന്റെ കേബിളുകളും മറ്റ് ഉപകരണങ്ങളും വൻതോതിൽ നശിപ്പിച്ചതായി കണ്ടെത്തി. കേബിൾ നശിപ്പിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കമ്പനി അധികൃതർ പറഞ്ഞു. കോളേജ് ജംഗ്ഷൻ, കലാനഗർ എന്നിവിടങ്ങളിലാണ് കേബിൾ മുറിച്ച് കളഞ്ഞതായി കണ്ടെത്തിയത്. ഏകദേശം ഒരു ലക്ഷത്തിൽപരം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കേബിൾ ഉടമകൾ സൂചിപ്പിക്കുന്നത്.നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ ഗവൺമെന്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് നെറ്റ് കണക്ഷൻ നൽകിയിരുന്ന കേബിളുകളാണ് നശിപ്പിക്കപ്പെട്ടവയിൽ ഭൂരിഭാഗവും കേബിളുകൾ നശിപ്പിച്ച സാമുഹ്യ വിരുദ്ധരെ ഉടൻ പിടികൂടണമെന്ന് കേബിൾ ഓപ്പറേറ്റർമാർ ആവശ്യപ്പെട്ടു.