കൊച്ചി: പൂജപ്പുര സെൻട്രൽ ജയിലിൽ കെവിൻ വധക്കേസ് പ്രതി ടിറ്റു ജെറോമിനൊപ്പം മർദ്ദനമേറ്റ തടവുകാരായ ശ്യാം ശിവൻ, ഷിനു ഉണ്ണിക്കുട്ടൻ എന്നിവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കാൻ ഹൈക്കോടതി നിർദ്ദേശം. പേരൂർക്കട ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ മുമ്പിൽ ഹാജരാക്കാനാണ് ഡിവിഷൻബെഞ്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകിയത്. പരിശോധനയ്ക്കുശേഷം മെഡിക്കൽ റിപ്പോർട്ട് സഹിതം മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കണം. റിപ്പോർട്ടിൽ തുടർചികിത്സ ആവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കണം. തടവുകാരിൽ ഒരാളുടെ അമ്മ നൽകിയ ഹർജിയിലാണ് ഉത്തരവ്.