ngounion
പൊതുമരാമത്തു വകുപ്പിൽ നിന്നും വിരമിച്ച എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ ടി.എം..സജീവന് എൻ.ജി.ഒ യൂണിയൻ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ യാത്രഅയപ്പ് യോഗത്തിൽ യൂണിയന്റെ ഉപഹാരം കൺസ്യൂമർഫെഡ് വൈസ് പ്രസിഡന്റ് അഡ്വ.പി.എം. ഇസ്മായിൽ നൽകുന്നു

മൂവാറ്റുപുഴ: പൊതുമരാമത്തു വകുപ്പിൽ 27 വർഷത്തെ സർവീസിൽ നിന്നും വിരമിക്കുന്ന എൻ.ജി.ഒ യൂണിയൻ എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ ടി.എം.സജീവന് എൻ.ജി.ഒ യൂണിയൻ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രഅയപ്പ് നൽകി. മൂവാറ്റുപുഴ എസ്തോസ് ഭവൻ ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കൺസ്യൂമർഫെഡ് വൈസ് പ്രസിഡന്റ് അഡ്വ.പി.എം. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. യൂണിയന്റെ ഉപഹാരവും കൈമാറി. ജില്ലാ പ്രസിഡന്റ് കെ.എ.അൻവർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി കെ.കെ.സുനിൽകുമാർ, അഖിലേന്ത്യ ഗവ.എംപ്ലോയ്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് എൻ. കൃഷ്ണപ്രസാദ്, സി.ഐ.ടി.യു മൂവാറ്റുപുഴ ഏരിയാ സെക്രട്ടറി സി.കെ. സോമൻ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എസ്. സുരേഷ്‌കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ. സതീശൻ, രാജമ്മ രഘു, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി.എൻ.ഷീല, ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പർ കെ.എം.മുനീർ എന്നിവർ സംസാരിച്ചു. ടി.എം. സജീവ് മറുപടി പ്രസംഗം നടത്തി.