അങ്കമാലി :എറണാകുളം ജില്ല ഓട്ടോ ഡ്രൈവേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു ) അങ്കമാലി ഏരിയ
കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോയിന്റ് ആർ.ടി.ഒ ഓഫീസിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തി. രാജ്യ തലസ്ഥാനത്തു നടക്കുന്ന കർഷക സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുക, കർഷക ദ്രോഹ നിയമങ്ങൾ നിരുപാധികം പിൻവലിക്കുക, പെട്രോൾ ഡീസൽ വില വർദ്ധനവ് തടയുക. ഇന്ധന വിലവർദ്ധനവിന് ആനുപാതികമായി ഫെയർ സ്റ്റേജ് പുനർനിർണയിക്കുക. മീറ്റർ സീലിംഗിന്റെ പേരിൽ തൊഴിലാളികളെ ദ്രോഹിക്കുന്നനടപടി അവസാനിപ്പിക്കുക., 15 വർഷമായ ഡീസൽ വാഹനങ്ങൾ കണ്ടം ചെയ്യാനുള്ള നീക്കം നീട്ടീവയ്ക്കുക കണ്ടം ചെയ്യുന്ന വാഹനങ്ങൾ സർക്കാർ ഏറ്റെടുത്തു തൊഴിലാളികൾക്ക് അർഹമായ കോമ്പൻസേഷൻ അനുവദിക്കുക തുടങ്ങിയ മുദ്രവാക്യങ്ങൾ ഉയർത്തിയാണ് സമരം. അങ്കമാലി കെ.എസ്.ആർ.ടി.സി പരിസരത്തു നിന്ന് ആരംഭിച്ച മാർച്ചിന് ജില്ല കമ്മിറ്റിയംഗം മാത്യു തെറ്റയിൽ, യൂണിയൻ ഏരിയ കമ്മിറ്റി അംഗങ്ങളായ ബിജു നടേപ്പിള്ളി, ഇട്ടീര, ബീനോയ് പത്രോസ്, പോളച്ചൻ, എ.കെ.ഏല്യാസ്, രാജു , കൃഷ്ണൻ , ബേബി വടക്കൻ എന്നിവർ നേതൃത്യം നല്കി. ജോയിന്റ് ആർ.ടി.ഒ ഓഫീസിനു മുൻമ്പിൽ നടന്ന സമരം യൂണിയൻ ഏരിയ സെക്രട്ടറി പി.വി. ടോമി ഉത്ഘാടനം ചെയ്തു . മുൻസിപ്പൽ മേഖല സെക്രട്ടറി ടി. വൈ ഏല്യാസ് ,ഏരിയ പ്രസിഡന്റ് ജിജോ ഗർവ്വസിസ്സ് ,ജില്ല കമ്മിറ്റിയംഗം ടി.വി സാമുവൽ , ഏരിയ കമ്മിറ്റിയംഗം സുധാകരൻ എന്നിവർ പ്രസംഗിച്ചു.