tp-senkumar

കൊച്ചി: ശബരിമല കർമ്മസമിതിയുടെ ഹർത്താലുമായി ബന്ധപ്പെട്ട പൊലീസ് കേസുകളിൽ തുടർനടപടി തടയണമെന്നാവശ്യപ്പെട്ട് മുൻ ഡി.ജി.പി ടി.പി. സെൻകുമാറും മുൻ വൈസ് ചാൻസലർ ഡോ.കെ.എസ്. രാധാകൃഷ്ണനും ഹൈക്കോടതിയെ സമീപിച്ചു. വിവിധ മജിസ്ട്രേറ്റ് കോടതികളിൽനിന്ന് സമൺസ് അയയ്ക്കുന്നത് തടയണമെന്നും ഹർജിയിൽ പറയുന്നു.കർമ്മസമിതി 2019 ജനുവരി രണ്ട്, മൂന്ന് തീയതികളിലായി ആഹ്വാനംചെയ്ത ഹർത്താലുമായി ബന്ധപ്പെട്ട് തങ്ങളെ 25 കേസുകളിൽ പ്രതികളാക്കിയിട്ടുണ്ട്. ഹർത്താലുമായോ അന്നത്തെ ഏതെങ്കിലും സംഭവവുമായോ ഒരു ബന്ധവുമില്ല. രാഷ്ട്രീയ വൈരത്തിന്റെ പേരിലാണ് പ്രതികളാക്കിയത്. ആദ്യം 326 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പിന്നീട് 25 കേസുകളാക്കി ചുരുക്കി. ശരിയായ അന്വേഷണം നടത്താതെയാണ് എഫ്.ഐ.ആർ രജിസ്റ്റർചെയ്തതെന്നും അന്തിമറിപ്പോർട്ട് സമർപ്പിച്ചതെന്നും ഹർജിയിൽ പറയുന്നു.