കോലഞ്ചേരി: തിരുവാണിയൂർ ചെമ്മനാട് പബ്ലിക് ലൈബ്രറി റിപ്പബ്ലിക് ദിനത്തിൽ ദേശീയ അവാർഡ് ജേതാക്കളെ അനുമോദിക്കും. വൈകിട്ട് 6ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജ വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി കെ.വി.കുര്യാച്ചൻ അദ്ധ്യക്ഷനാകും. സുനിൽ തിരുവാണിയൂർ മാധവൻ തിരുവാണിയൂർ എന്നിവരെ പഞ്ചായത്തംഗം ജിബു ജേക്കബ് ആദരിക്കും. ബ്ലോക്ക് പഞ്ചായത്തംഗം ബേബി വർഗീസ് മുഖ്യ പ്രഭാഷണം നടത്തും.