വൈപ്പിൻ: വൈപ്പിൻകരയിലെ ഏറ്റവും തിരക്കേറിയ ചെറായി ദേവസ്വം നടയിൽ പൊതുജനങ്ങൾക്കായി ശൗചാലയം സ്ഥാപിക്കണമെന്ന് പള്ളിപ്പുറം പഞ്ചായത്ത് റെസിഡന്റ്സ് അസോസിയേഷൻ അപ്പെക്‌സ് കൗ0ൺസിൽ വാർഷിക പൊതുയോഗം പള്ളിപ്പുറം പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. ദേവസ്വം നടയിലെ ട്രാഫിക് സിഗ്‌നൽ സിസ്റ്റവും ഹൈമാസ്റ്റ് ലൈറ്റും പ്രവർത്തനസജ്ജമാക്കണമെന്നും പൊതുയോഗം ആവശ്യപ്പെട്ടു. നിവേദനം പ്രസിഡന്റ് കെ.കെ. അബ്ദുൽറഹ്മാൻ, സെക്രട്ടറി പി.കെ. ഭാസി എന്നിവർ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയന് കൈമാറി.