കാലടി: കാലടി എസ്.എൻ.ഡി.പി ലൈബ്രറി 73-ാം വാർഷികം 25 മുതൽ 29 വരെ നടക്കും.വാർഷികാഘോഷ പരിപാടി റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 25 ന് വൈകീട്ട് 4 ന് നടക്കുന്ന കുടുംബ സംഗമത്തിൽ വച്ച് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകും. ലൈബ്രറി പ്രസിഡന്റ് അഡ്വ. കെ.ബി സാബു അദ്ധ്യക്ഷനായിരിക്കും. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.കെ ഷാജി പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്യും. കാലടി എസ്. എൻ.ഡി.പി ശാഖ പ്രസിഡന്റ് സുകുമാരൻ അലങ്കശ്ശേരി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാലടി യൂണിറ്റ് സെക്രട്ടറി എം.എസ് .മോഹനൻ എന്നിവർ പങ്കെടുക്കും. പാട്ടുകൂട്ടം നടക്കും.റിപ്പബ്ലിക് ദിനാഘോഷം, ദേശഭക്തി ഗാനസന്ധ്യ. പുസ്തകപ്രകാശനം, കവി സംഗമം, സ്മൃതിസായാഹ്നം, ആദരസന്ധ്യ, പുസ്തക നിധി ഉദ്ഘാടനം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.